കര്‍ണാടകത്തിലെ സഭാനടപടികള്‍ നാളെ 11 മുതല്‍; സിദ്ധരാമയ്യ കോണ്‍ഗ്രസ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി

വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള സഭാനടപടികള്‍ നാളെ 11 മുതല്‍ ആരംഭിക്കും. വൈകീട്ട് നാല് മണിക്കാണ് വിശ്വാസവോട്ടെടുപ്പ്. രാവിലെ 11 മുതല്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും. അതിന് ശേഷമാകും വിശ്വാസവോട്ടെടുപ്പ് നടക്കുക. പ്രോടേം സ്പീക്കറുടെ നേതൃത്വത്തിലാകും വിശ്വാസവോട്ടെടുപ്പ് നടക്കുക. സഭാ നടപടികളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ നാളെ പുലര്‍ച്ചെ ബാംഗ്ലൂരിലെത്തും. ബിജെപിയുടെ കുതിരക്കച്ചവടത്തെ ഭയന്ന് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൈദരാബാദിലെ റിസോര്‍ട്ടിലെത്തി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കോണ്‍ഗ്രസ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. രാത്രിയോടെ എംഎല്‍എമാര്‍ ബാംഗ്ലൂരിലേക്ക് പുറപ്പെടും. എച്ച്.ഡി. കുമാരസ്വാമിയും ഹൈദരാബാദിലെത്തി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി.
All the MLAs are here, we will be leaving for Bengaluru. We don’t have any meeting here. Siddaramaiah has come here, we will be leaving soon. We have 77 MLAs here. No pressure on us. It will be our govt: Rajshekar Patil, Congress MLA in #Hyderabad. pic.twitter.com/0qy8q9V1Xq
— ANI (@ANI) May 18, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here