പ്രശസ്ത സംവിധായകൻ രാജസിംഹ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ രാജസിംഹ മുംബൈയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു്. ഉറക്കഗുളിക അമിതമായി കഴിച്ച നിലയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
കരിയറിൽ വേണ്ടരീതിയിൽ ഉയർച്ചയുണ്ടാകാത്തതിൽ കുറച്ചുകാലമായി രാജസിംഹ നിരാശയിലും വിഷാദത്തിലുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തെലുങ്കിലെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ രുദ്രമാദേവിയുടെ സംഭാഷണ രചയിതാവെന്ന നിലയിൽ അദ്ദേഹം മറ്റ് ഭാഷകളിലും പ്രശസ്തനാണ്.
നിത്യ മേനോനും സുദീപും ജോഡിയായ ഹിറ്റ് ചിത്രം ‘ഒക്ക അമ്മായി താപ്പ’യാണ് രാജസിംഹ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. രാജസിംഹയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ പുതിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
rajasimha attempts to suicide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here