ക്യൂബയിൽ വിമാനം തകർന്നു; നൂറിലധികം പേർ മരിച്ചു

ക്യൂബയിൽ 104 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകർന്നു വീണു. അപകടത്തിൽ നൂറോളം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഒമ്പത് ജീവനക്കാരടക്കം 113 പേർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ മൂന്നു പേർ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോയിങ്ങ് 737 ജെറ്റ് വിമാനമാണ് ഹവാനയിൽ തകർന്ന് വീണത്.
ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാത്താവളത്തിൽ നിന്ന് പറന്ന് ഉയർന്നതിന് തൊട്ടുപിന്നാലെ സമീപത്തെ കൃഷിയിടത്തിലേക്കാണ് വിമാനം തകർന്നുവീണത്.
അപകട കാരണം വ്യക്തമായിട്ടില്ല. യന്ത്രതകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ കുറിച്ച് ക്യൂബ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. മെക്‌സിക്കൻ കമ്പനിയായ ഗ്ലോബൽ എയറിൻറെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here