Advertisement

കാശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

May 19, 2018
1 minute Read

പ്രധാനമന്ത്രിയുടെ ജമ്മു കാഷ്മീർ സന്ദർശനം തുടങ്ങിയതിന് പിന്നാലെ അതിർത്തിയിൽ ഏറ്റുമുട്ടൽ. കുപ് വാരയിലെ നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് നിയന്ത്രണരേഖയിൽ അസ്വാഭാവിക സാന്നിധ്യം സൈന്യം മനസിലാക്കിയത്. തുടർന്ന് നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഭീകരരെ വധിച്ചതെന്ന് പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു.

ഇന്ന് രാവിലെയാണ് ഏകദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ജമ്മു കാഷ്മീരിൽ എത്തിയത്. കാ​ഷ്മീ​ർ താ​ഴ്‌വ​ര​യി​ലെ കി​ഷ​ൻ​ഗം​ഗ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇ​തി​നു​ശേ​ഷം കാ​ർ​ഗി​ലി​ലെ സോ​ജി​ല ട​ണ​ൽ നി​ർ​മാ​ണ​ത്തി​നു പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ടും. തു​ട​ർ​ന്ന് ലേ ​ടൗ​ണി​ൽ ല​ഡാ​ക്കി ആ​ത്മീ​യ നേ​താ​വ് കു​ശ​ക് ബ​കു​ള​യു​ടെ 100-ാം ജ​ൻ​മ​ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ലും പ്രധാനമന്ത്രി പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top