എച്ച്. ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധാനാഴ്ചത്തേക്ക് മാറ്റി; തീരുമാനം കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന മാനിച്ച്

കര്‍ണാടക മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് കുമാരസ്വാമി നേരത്തേ അറിയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചടങ്ങ് ബുധനാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ സത്യപ്രതിജ്ഞയുടെ തിയതി മാറ്റണമെന്ന് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ആവശ്യം ജെഡിഎസ് നേതൃത്വവും കുമാരസ്വാമിയും അംഗീകരിക്കുകയായിരുന്നു. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ.
യെദ്യൂരപ്പ രാജി വെച്ചതിനു പിന്നാലെ, മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കുമാരസ്വാമി ഗവർണറെ കണ്ടിരുന്നു. തന്നെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചതായും കുമാരസ്വാമി അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ പതിനഞ്ച് ദിവസത്തെ സമയമാണ് ഗവർണർ കുമാരസ്വാമിക്ക് അനുവദിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here