പെട്രോള്‍ വില എണ്‍പത് കടന്നു
സംസ്ഥാനത്ത് ഇന്ധന വര്‍ദ്ധിക്കുന്നു.ഇന്ന് പെട്രോളിന് 33 പൈസയും ഡീസലിന് 27 പൈസയും വർധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ്. കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് പെട്രോളിന് 1.73 രൂപയും ഡീസലിന് 1.83 രൂപയുമാണ് വർധിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാൽ വില വർധന വരും ദിവസങ്ങളിലും തുടരുമെന്നാണു സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here