സംസ്ഥാനം ഭരിക്കുന്നത് സവര്‍ണ സര്‍ക്കാര്‍; ചെങ്ങന്നൂരിലെ രാഷ്ട്രീയ നിലപാട് 23ന്: വെള്ളാപ്പള്ളി

ചെങ്ങന്നൂരിലെ എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നിലപാട് 23ന് പ്രഖ്യാപിക്കുമെന്ന് യോഗം ഡനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശമുന്നയിച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളി ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചത്. കേരളം ഭരിക്കുന്നത് സവര്‍ണ ആഭിമുഖ്യമുള്ള സര്‍ക്കാരാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. സംവരണ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിയോജിപ്പുണ്ടെന്നും വെള്ളാപ്പള്ളി. സംവരണവിഷയങ്ങളില്‍ സര്‍ക്കാര്‍ സവര്‍ണ ആഭിമുഖ്യം കാണിക്കുന്നുവെന്നാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചത്.
‘സാമുദായിക സംവരണമാണ് ലക്ഷ്യം. കേരളത്തിലെ 75% വരുന്നത് സംവരണ സമുദായങ്ങളാണ്. ആ സംവരണ സമുദായങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാതെ വെറും 25 ശതമാനം വരുന്ന സവര്‍ണ സമുദായങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്ന ഏത് ശക്തിയെയും എതിര്‍ക്കും. അത് തങ്ങളുടെ ചുമതലയാണെന്നും’ വെള്ളാപ്പള്ളി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here