നിപ വൈറസ്; ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

നിപ വൈറസിനെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കൈക്കാര്യം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പനി ബാധിച്ച് ആശുപത്രികളിലെത്തുന്നവര്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികളും സര്‍ക്കാരിനൊപ്പം സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആരോഗ്യ വകുപ്പിന് വേണ്ടത്ര നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസ് ബാധയുമായി ഉടലെടുത്തിരിക്കുന്ന വിഷയങ്ങള്‍ സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെ കാണുന്നു. അതിനനുസരിച്ച് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സ്വകാര്യ ആശുപത്രികളും സര്‍ക്കാരിനൊപ്പം സഹകരിക്കണം. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പങ്കുവെച്ചു.
കേന്ദ്രസംഘം കോഴിക്കോട് എത്തിയിട്ടുണ്ട്. അവരുമായി യോജിച്ചും, അവരുടെ മാര്‍ഗനിര്‍ദേശമനുസരിച്ചും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ സാധ്യമായതെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും അവിടെ തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ അപ്പപ്പോള്‍ അവലോകനം ചെയ്ത് നടപടി സ്വീകരിച്ചു വരുന്നു.ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ എടുത്ത് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here