നിപയുടെ മറവിലും വ്യാജ പ്രചാരണങ്ങള്‍; കര്‍ശന നിര്‍ദേശവുമായി ആരോഗ്യമന്ത്രി

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അത്തരം വ്യാജ പ്രചാരണങ്ങളെ കര്‍ശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു. നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സമയം മുതല്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്.
വൈറസ് ബാധയെ കുറിച്ച് അറിവ് ലഭിച്ചപ്പോള്‍ തന്നെ അത് കേന്ദ്ര സംഘത്തെ കൃത്യമായി അറിയിച്ചിട്ടുണ്ട്. അതിനനസരിച്ചാണ് കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തിയതും. പ്രതിരോധ നടപടികള്‍ ഫലപ്രദമായാണ് നടന്നു വരുന്നത്. പ്രതിരോധ നടപടികള്‍ക്കൊപ്പം ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
എന്നാല്‍, ഇതേ കുറിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു. അത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. അത്തരം സമീപനങ്ങള്‍ ആരം സ്വീകരിക്കരുത്. വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എന്‍.സി.ഡി.സി. ഡയറക്ടര്‍ ഡോ. സുജിത് കുമാര്‍ സിംഗ്, അഡീഷ്ണല്‍ ഡയറക്ടര്‍ ഡോ. എസ്. കെ. ജയിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം പ്രദേശം സന്ദര്‍ശിക്കുകയും ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
സാധാരണയായി പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ട വാവ്വാലുകളാണ് ഈ വൈറസ് പരത്തുന്നത്. വവ്വാലുകളില്‍ നിന്ന് ചിലപ്പോള്‍ പന്നികള്‍, മുയലുകള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളിലേക്ക് വൈറസ് കടന്നു ചെല്ലുന്നു. ഇത്തരം ജിവികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുമ്പോഴും ഇവ ഭക്ഷിച്ച് അവശേഷിച്ച ഫലങ്ങളും മറ്റും ഭക്ഷിക്കുന്ന മനുഷ്യരിലേക്കും നിപ്പ വൈറസ് പകരുന്നു എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇതിന്റെ ലക്ഷണങ്ങള്‍ നോക്കിയാണ് നിപ്പയാണെന്ന് സംശയിക്കുന്നത്. ബലക്ഷയം, ബോധക്ഷയം, പരസ്പര ബന്ധമില്ലാതെ സംസാരിക്കല്‍, അപസ്മാര ലക്ഷണങ്ങള്‍, ഛര്‍ദി തുടങ്ങിയ ലക്ഷണമാണ് കാണുന്നത്. എന്നാല്‍ ഇതേ രോഗ ലക്ഷണങ്ങള്‍ മറ്റ് പല രോഗങ്ങളിലും കാണാറുണ്ട്. അതിനാല്‍ മേല്‍പ്പറഞ്ഞ രോഗ ലക്ഷണങ്ങളുള്ള രോഗികളില്‍ നിന്നുള്ള സാമ്പിളുകള്‍ വൈറോളജി ലാബില്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കി മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ.
അടിയന്തര ഇടപെടലുകള്‍ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഡിഎച്ച്എസ്, ഡിഎംഓ ഓഫീസുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ പ്രത്യേക ഐസലേഷന്‍ വാര്‍ഡും ഒരുക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ആവശ്യമായ മാസ്‌കുകള്‍, കൈ ഉറകള്‍, തുടങ്ങി എല്ലാ ഉപകരണങ്ങളും ആവശ്യത്തിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് കഴിഞ്ഞു. ഈ അവസരത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പങ്കുവെക്കരുതെന്ന് മന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here