അഞ്ചാം ഗോള്‍ഡന്‍ ഷൂവില്‍ മുത്തമിട്ട് മെസി

യൂറോപ്യന്‍ ലീഗുകളിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ബാഴ്‌സലോണ താരം ലയണല്‍ മെസി സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് മെസി ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കുന്നത്. ലിവര്‍പൂള്‍ താരം മുഹമ്മദ് സാലയെ പിന്തള്ളിയാണ് സൂപ്പര്‍ താരത്തിന്റെ ഈ നേട്ടം.
റയൽ സോസിദാദിനെതിരെ പകരക്കാരനായി ഇറങ്ങിയ ഒരു ഗോൾ നേടിയതാണ് മെസിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ഇതോടെ ലാലിഗയിൽ 34 ഗോളുകൾ മെസി തികച്ചു. 32 ഗോളുകളാണ് സലായുടെ സമ്പാദ്യം.
2010ലാണ് മെസി ആദ്യമായി ഗോൾഡൻ ഷൂ പുരസ്‌കാരം നേടുന്നത്. പിന്നീട് 2012,2013,2017 വർഷങ്ങളിലും മെസി പുരസ്‌കാരം സ്വന്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here