Advertisement

‘രണ്ടില വലത്തോട്ട് ചായുമോ?’ മാണിയുടെ പിന്തുണ തേടിയെന്ന് യുഡിഎഫ് സംഘം

May 21, 2018
0 minutes Read

യുഡിഎഫ് സംഘം കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തി. മാണിയുടെ പാലായിലുള്ള വസതിയില്‍ വെച്ചായിരുന്നു യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എം.എം. ഹസന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് പാലായിലെത്തി മാണിയുമായി ചര്‍ച്ച നടത്തിയത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ യുഡിഎഫിന് വേണമെന്ന് മാണിയോട് അഭ്യര്‍ത്ഥിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കെ.എം. മാണി തന്നെ ആലോചിച്ച് തീരുമാനിക്കട്ടെ എന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം, ചെങ്ങന്നൂരിലെ രാഷ്ട്രീയ നിലപാട് നാളെ അറിയിക്കാമെന്ന് കെ.എം. മാണി പറഞ്ഞതായും ചെന്നിത്തല പങ്കുവെച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top