Advertisement

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയില്‍ സീതാറാം യെച്ചൂരിയും പങ്കെടുക്കും

May 21, 2018
0 minutes Read

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കും. കുമാരസ്വാമിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് യെച്ചൂരി കര്‍ണാടകയിലെത്തുക. സത്യപ്രതിജ്ഞ ചടങ്ങിന് യെച്ചൂരിയെ ക്ഷണിച്ചിട്ടുള്ളതായി കുമാരസ്വാമി നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍, ഇന്ന് ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തിന്റെ അനുമതിക്ക് ശേഷമാണ് യെച്ചൂരി ചടങ്ങിന് എത്തുമെന്ന കാര്യത്തില്‍ വ്യക്തത വന്നത്. യെച്ചൂരിയെ കൂടാതെ മറ്റ് പ്രദേശിക രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. ബുധനാഴ്ച വിധാന്‍ സൗധയിലാണ് സത്യപ്രതിജ്ഞ നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top