Advertisement

സിവില്‍ സര്‍വീസില്‍ ആര്‍എസ്എസുകാരെ തിരുകികയറ്റാന്‍ ശ്രമം നടക്കുന്നു; കടുത്ത വിമര്‍ശനവുമായി രാഹുല്‍

May 22, 2018
6 minutes Read
Rahul Gandhhi

സിവില്‍ സര്‍വീസില്‍ ആര്‍എസ്എസുകാരെ തിരുകികയറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ നേടിയ മാര്‍ക്കിന് അനുസരിച്ച് വിവിധ സര്‍വീസുകളിലേക്ക് നിയമിക്കുന്ന നിയമപരമായ ചട്ടം പ്രധാനമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്ത് പുറത്തുവിട്ടുകൊണ്ട് രാഹുല്‍ ഗാന്ധി ആരോപിച്ചു. ആര്‍എസ്എസ് താല്‍പര്യത്തിനനുസരിച്ചാണ് നിയമനം നടക്കുന്നതെന്നും അതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്നും രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top