തൂത്തുകുടി പോലീസ് വെടിവെപ്പ്; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം

തൂത്തുക്കുടിയില്‍ പോലീസ് വെടി വെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് 13 ഓളം പേരാണ് മരിച്ചിരിക്കുന്നത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും ധാരണയായി. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കും.
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തിയ സമരം അക്രമാസക്തമായതോടെയാണ് പോലീസ് വെടിവെപ്പ് നടത്തിയത്. ഫെബ്രുവരി അവസാനമാണ് ഇവിടെ പ്രദേശവാസികള്‍ സമരം ആരംഭിച്ചത്.
ബിഹാർ സ്വദേശി അനിൽ അഗർവാളിന്റെ ഉടമസ്ഥതയിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്സസ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ്.
#WATCH: Clash between Police & locals during the protest held in Tuticorin demanding ban on Sterlite Industries, in wake of the pollution created by them in #TamilNadu. pic.twitter.com/s5j2dH9J8o
— ANI (@ANI) May 22, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here