Advertisement

കോഴിക്കോട് 12 പേർക്ക് നിപ വൈറസ് സ്ഥിരീകരിച്ചു

May 22, 2018
0 minutes Read
twelve confirmed nipah in kozhikode

കോഴിക്കോട് 12 പേർക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. പതിനെട്ടുപേരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിൽ 12 പേർക്കാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ച പത്ത് പേരും മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, ഇന്നലെ മരിച്ച നേഴ്‌സ് ലിനിക്കും നിപ വൈറസായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറത്ത് വൈറൽ പനി ബാധിച്ചവരെയും നിപ വൈറസ് ബാധിച്ചതായാണ് റിപ്പോർട്ട്.

ഇന്ന് രാവിലെ നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രണ്ടുപേർ മരിച്ചിരുന്നു. പേരാമ്പ്ര സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top