നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

നടന്‍ വിജയന്‍ പെരിങ്ങോട് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പാലക്കാട് പെരിങ്ങോട്ടെ വീട്ടില്‍ പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായി സിനിമയില്‍ തുടക്കം കുറിച്ച വിജയന്‍ 1983ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുന്നാഥന്‍, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട്, ലാൽ ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
vijayan peringode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here