‘വടക്കന്‍ നിങ്ങളെ വെടക്കാക്കും’; നിപ രോഗികളെ ചികിത്സിച്ച ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

നിപ രോഗികളെ ചികിത്സിച്ച ഡോക്ടര്‍ ബിജിന്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. നിപ വൈറസ് ബാധിച്ച രണ്ട് രോഗികളെ ചികിത്സിച്ച ഡോക്ടര്‍ എന്ന നിലയില്‍ ചില അനുഭവങ്ങള്‍ പങ്കുവെക്കാം എന്ന് പറഞ്ഞാണ് ഡോ. ബിജിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. തന്റെ അനുഭവങ്ങളും ഇതുപോലൊരു രോഗം പടര്‍ന്നുപിടിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുമാണ് ഒരു ഡോക്ടര്‍ എന്ന നിലയില്‍ ബിജിന്‍ ജോസഫ് വ്യക്തമാക്കുന്നത്. നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവരെ കണക്കിന് പരിഹസിക്കുകയും ചെയ്തിട്ടുണ്ട് ഫേസ്ബുക്ക് പോസ്റ്റില്‍. വ്യാജ ചികിത്സകരുടെ പ്രചാരവേലയില്‍ വീഴരുതെന്നും ജേക്കബ് വടക്കാഞ്ചേരിയെ പോലുള്ള വ്യാജന്മാരെയും വവ്വാലിനേയും ഒരുമിച്ച് കണ്ടാല്‍ വടക്കാഞ്ചേരിയെ പോലുള്ളവരെ ആദ്യം ഓടിക്കണമെന്നും വടക്കന്‍ നിങ്ങളെ വെടക്കാക്കുമെന്നും പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. തുടര്‍ന്ന് നിപയെ പ്രതിരോധിക്കാന്‍ ആവശ്യമായ വിവരങ്ങളും പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here