‘അഭിനയം മതിയാക്കൂ’…തൂത്തുക്കുടിയില്‍ വെടിയേറ്റ് വീണവനോടും പോലീസിന്റെ ക്രൂരത

തൂത്തുക്കുടിയില്‍ സ്റ്റെല്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം നടത്തിയവരെ പോലീസ് നിറയൊഴിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന രംഗങ്ങള്‍. വെടിയേറ്റ് വീണ യുവാവിനോട് ‘അഭിനയം നിര്‍ത്തൂ’…എന്ന് ചുറ്റം കൂടി നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വെടിയേറ്റ് വീണ യുവാവിനോട് അധികം അഭിനയിക്കരുതെന്ന് പോലീസ് ശാസിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പിന്നീട് മരിക്കുകയും ചെയ്തു.
പൊലീസ് വെടിവെപ്പില്‍ കാളിയപ്പന്‍ എന്ന 22കാരനാണ് പരിക്കേറ്റത്. വെടിയേറ്റ് നിലത്തുവീണ കാളിയപ്പനെ പൊലീസുകാര്‍ വീണ്ടും മര്‍ദ്ദിക്കുകയും ലാത്തികൊണ്ട് കുത്തിയശേഷം അധികം അഭിനയിക്കരുതെന്ന് ശാസിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗുരുതരമായി പരിക്കേറ്റ യുവാവ് പിന്നീട് ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു.
#Police says to an Fired and Injured man “Don’t Act” #Sterliteprotest #Bansterlite #Thoothukudi ? pic.twitter.com/vwy7mVwc6T
— Vikram VFC (@Vijayfans007) May 23, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here