തൂത്തുക്കുടി സമരക്കാരില്‍ സാമൂഹ്യവിരുദ്ധരും ഉണ്ടായിരുന്നെന്ന് തമിഴ്നാട് മുഖ്യമന്ത്രി

വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് പ്രതിഷേധത്തിനിടെ സാമൂഹ്യവിരുദ്ധർ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ഇക്കാര്യത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷം നാടകം കളിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയേറ്റിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കോൺഗ്രസും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു.
കമ്പനിയിൽനിന്നു പുറന്തള്ളപ്പെടുന്ന മാലിന്യം ജലസ്രോതസുകൾ മലിനമാക്കുന്നതായി ആരോപിച്ച് നൂറുദിവസമായി നാട്ടുകാർ സമരത്തിലായിരുന്നു. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പിൽ 13 പേരാണ് മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here