ന്യൂസിലാന്റില്‍ നിന്ന് നിപയ്ക്ക് മരുന്ന് എത്തുന്നു

നിപ്പാ വൈറസിന് മരുന്ന് ന്യൂസിലാന്റില്‍ നിന്ന് എത്തുന്നു. ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അഭ്യർഥനയെത്തുടർന്നാണ് സ്വിറ്റ്സര്‍ലാന്റ് ഈ ആന്റിബോഡി നൽകുന്നത്. അടുത്തയാഴ്ചയോടെ മരുന്ന് ഇന്ത്യയില്‍ എത്തിക്കും. മലേഷ്യയിൽനിന്ന് എത്തിച്ച റൈബവൈറിൻ എന്ന മരുന്നാണ് നിലവിൽ രോഗികൾക്കു നൽകുന്നത്. എന്നാൽ ഇത് പൂർണമായി ഫലപ്രദമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ മരുന്ന് എത്തിക്കാൻ നടപടി സ്വീകരിച്ചത്. എന്നാൽ നിപ്പാ വൈറസിന് ഈ ആന്റിബോഡി പൂർണമായും പ്രയോജനപ്രദമാകുമോ എന്നത് സംബന്ധിച്ച് ഇതുവരെ ക്വീൻസ്ലൻഡ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
ഓസ്ട്രേലിയയിൽ നിപ്പയ്ക്കു സമാനമായ ഹെൻഡ്ര വൈറസ് ബാധയുണ്ടായപ്പോൾ നൽകിയ ആന്റിബോഡിയാണ് ഇത്. 2013ലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here