നിപ; കോട്ടയത്ത് ചികിത്സ തേടിയ പേരാമ്പ്ര സ്വദേശിയ്ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരണം

നിപ്പാ വൈറസ് ബാധ സംശയിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ പേരാമ്പ്ര സ്വദേശിയ്ക്ക് രോഗമില്ലെന്ന് സ്ഥിരീകരണം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാളെ കടുത്ത പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മണിപ്പാലിലെ ലാബില്‍ നടത്തിയ ടെസ്റ്റുകളിലാണ് ഇയാള്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതരും സ്ഥിരീകരിച്ചു. ഇയാള്‍ കഴിഞ്ഞ ബുധനാഴ്ചയാണു കോട്ടയത്ത് എത്തിയത്. കോട്ടയത്തുനിന്നും കടുത്തുരുത്തിയിൽ ഒരു വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനാൻ പോകുന്പോൾ കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here