ആദിവാസി പെൺകുട്ടിക്ക് പീഡനം; പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി

അട്ടപ്പാടിയിലെ ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ പന്ത്രണ്ട് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായവരെല്ലാം അട്ടപ്പാടി സ്വദേശികൾ തന്നെയാണ്.
ആനക്കട്ടി സ്വദേശി ഇന്ദുമതി, നെല്ലിപ്പതി സ്വദേശികളായ രതീഷ്, ശിവകുമാർ, കുമാർ, കാരറ സ്വദേശി വീനസ് രാജ്, താഴെ സാമ്പാർകോട് സ്വദേശികളായ മണികണ്ഠൻ, രാംരാജ്, ഭൂതിവഴി സ്വദേശികളായ സുധീഷ്, രാജേഷ്, കുമാർ, കരയൂർ സ്വദേശികളായ അരവിന്ദ്, ഈശ്വരൻ എന്നിവരുടെ അറസ്റ്റാണ് ഷോളയൂർ പോലീസ് രേഖപ്പെടുത്തിയത്. എല്ലാവരും ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയ്ക്ക് പ്രായമുള്ളവരാണ്. കേസിൽ ഒരാളെ കൂടി പിടികിട്ടാനുണ്ട് എന്നാണു അഗളി പോലീസ് നൽകുന്ന വിവരം.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആനക്കട്ടി സ്വദേശിയായ പന്ത്രണ്ടുവയസ്സുകാരിയെ അയൽവാസിയായ യുവതിയെ അമ്പലത്തിലെ ഉത്സവത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് കൊണ്ടുപോകുന്നത്. ഈ സമയത്ത് വീട്ടിൽ കുട്ടിയുടെ മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളു. വൈകീട്ട് കൂലിപ്പണിക്ക് പോയ അമ്മ തിരിച്ചച്ചെത്തിയപ്പോഴാണ് കുട്ടിയെ്‌ന്വേഷിച്ച് തുടങ്ങിയത്. അയൽവാസിയായ യുവതിയെ മൊബൈൽ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് പോലീസിൽ ഇവർ പരാതി നൽകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here