നിപ വൈറസ്; കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് യുഎഇ

നിപ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള അനാവശ്യ യാത്രകൾ റദ്ദാക്കണമെന്ന് യുഎഇ. നിപ വൈറസ് രാജ്യത്ത് പ്രവേശിക്കാതിരിക്കാനുള്ള മുൻ കരുതവുകൾ സ്വീകരിച്ചിട്ടുണ്ടെന്നും യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വ്യാഴാഴ്ച്ചയാണ് യുഎഇ ഇത്സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നൽകിയത്.
സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സും അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ജാഗ്രത പാലിക്കുമെന്നും നിപ്പാ വൈറസ് പടരാതിരിക്കാൻ ലോകാരോഗ്യ സംഘടനയുടെയും മറ്റ് അന്താരാഷ്ട്ര ഏജൻസികളുടെയും ഉപദേശം തേടയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here