വ്യാജ വാർത്തകൾ നൽകുന്നതിന് സംഘപരിവാറിനോട് കോടികൾ ആവശ്യപ്പെട്ട് മാധ്യമങ്ങൾ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

വ്യാജവാർത്തകൾ നൽകുന്നതിന് സംഘപരിവാറിനോട് കോടികൾ ആവശ്യപ്പെടുന്ന മാധ്യമങ്ങളുടെ വീഡിയോ പുറത്ത്. കോബ്രാപോസ്റ്റ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഇക്കാര്യം പുറത്തുവന്നത്.
നിരവധി മാധ്യമസ്ഥാപനങ്ങളുടെ മോധാവികൾ ഒളിക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. കോബ്രാ പോസ്റ്റിലെ മുതിർന്നമാധ്യമ പ്രവർത്തകനായ പുഷ്പ് ശർമ്മയാണ് ശ്രീമദ് ഭഗവത് ഗീതാ പ്രചാർ സമിതി എന്ന സംഘടനയുടെ പേരിൽ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തി ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ടിവി ടുഡേ നെറ്റ്വർക്ക് ചീഫ് റെവന്യൂ ഓഫീസർ രാഹുൽ കുമാർ ഷാ, ഇന്ത്യ ടുഡേ ഗ്രൂപ്പ് വൈസ് ചെയർപേഴ്‌സൺ കലിപൂരെ, എന്നിവരുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
ബിജെപിയെ സഹായിക്കുന്ന തരത്തിലാണ് ദേശീയ മാധ്യമങ്ങളുടെ പ്രവർത്തനം എന്ന ആരോപണം നിലനിൽക്കെയാണ് വീണ്ടും പുതിയ വെളിപ്പെടുത്തലുമായി കോബ്ര പോസ്റ്റ് രംഗത്ത് വന്നത്.
ഇതിനുമുമ്പും സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ഡ പ്രചരിപ്പിക്കാൻ ദേശീയ മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നുവെന്നത് തുറന്നുകാട്ടി കോബ്രാപോസ്റ്റ് രംഗത്തെത്തിയിരുന്നു. ഇതിനായി മാധ്യമ സ്ഥാപനങ്ങൾ പണം വാങ്ങി പകരം അവർ പറയുന്ന രാഷ്ട്രീയ പ്രചാരണങ്ങളും, ഐതീഹ്യങ്ങളും, ഹിന്ദുത്വ അജണ്ടയും ജനങ്ങളിലേക്ക് എത്തിക്കും. തെരഞ്ഞടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു അത്. ഈ ദൃശ്യങ്ങൾ അവരുടെ കണ്ടെത്തലുകളുടെ ഒന്നാം ഭാഗം മാത്രമാണെന്നും രണ്ടാം ഭാഗം ഉടൻ വരുമെന്നും കോബ്രപോസ്‌റ് അന്ന് പറഞ്ഞു.
cobrapost
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here