Advertisement

ഗോവ ബീച്ചിലെ കൂട്ട മാനഭംഗം; രണ്ട് പേര്‍ പിടിയില്‍

May 26, 2018
1 minute Read
gang rape adivasi girl denied treatment at palakkad district hospital

ഗോവയിലെ ബീച്ചിൽ കാമുകനൊപ്പം എത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇന്‍ഡോര്‍ സ്വദേശികളായ സഞ്ജീവ് ധനഞ്ജയപാൽ (23), റാം സന്തോഷ് ബാരിയ (19) എന്നിവരാണ് അറസ്റ്റിലായത്.  ഒരാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഇവരും ഗോവയില്‍ സഞ്ചാരികളായി എത്തിയതാണ്. മൂന്നാമനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.  കൂട്ടബലാത്സംഗം, കൊള്ള തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
വ്യാഴാഴ്ചയായിരുന്നു സംഭവം.ഗോ​വ​യി​ലെ സെ​ർ​ന​ഭാ​തിം ബീ​ച്ചിലെത്തിയ യുവതിയ്ക്കാണ് ദുരനുഭവം. അക്രമികള്‍ ഇരുവരേയും ന​ഗ്ന​രാ​ക്കി ഫോ​ട്ടോ​യെ​ടു​ക്കു​ക​യും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

gang rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top