ഹൈക്കോടതിയുടെ അന്തസ് ഹനിക്കാന്‍ നടക്കുന്ന ശ്രമങ്ങളോട് പൊറുക്കാനാവില്ല: ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍

ഹൈക്കോടതി എന്ന മഹാസ്ഥാപനത്തിന്റെ അന്തസ് ഹനിക്കാന്‍ നടക്കുന്ന ശ്രമങ്ങളോട് പൊറുക്കാനാവില്ലെന്ന് ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍. ഹൈക്കോടതിയിൽ ഫുൾ കോർട്ട് റഫറൻസിൽ വിടവാങ്ങൽ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി യിൽ ചില നിർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടായത്. ജഡ്ജിമാർക്ക് ആരോപണങ്ങളോട് പ്രതികരിക്കാനാവില്ല. കോടതിയുടെ അന്തസ് ഇടിച്ചുതാഴ്ത്താൻ നടന്ന ശ്രമങ്ങിൽ മനംനൊന്താണ് താൻ പടിയിറങ്ങുന്നത് . സഹ പ്രവർത്തകരും അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളും സ്നേഹത്തോടെ നിർദേശിച്ചതിനാൽ ഈ അവസരത്തിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ജസ്റ്റീസ് രവീന്ദ്രൻ ചുണ്ടിക്കാട്ടി.
ജസ്റ്റീസ് കമാൽ പാഷയുടെ പ്രതികരണത്തിന് വിട വാങ്ങൽ ദിവസം മറുപടി പറയുമെന്ന് നേരത്തെ പറഞിരുന്നെങ്കിലും വിടവാങ്ങൽ പ്രസംഗത്തിൽ രൂക്ഷ പ്രതികരണത്തിന് അദ്ദേഹം മുതിർന്നില്ല.
എന്നാല്‍, ചില ജഡ്ജിമാര്‍ പബ്ലിസിറ്റിക്ക് വേണ്ടി പരിശ്രമിക്കുന്നുണ്ടെന്ന് പി.എന്‍. രവീന്ദ്രന്‍ കമാല്‍ പാഷയെ പരോക്ഷമായി ഉദ്ദേശിച്ച് ഫുള്‍കോര്‍ട്ടില്‍ പരാമര്‍ശം നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here