Advertisement

കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു

May 28, 2018
0 minutes Read

കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടായിരത്തി പതിനൊന്നില്‍ വ്യവസായവകുപ്പ് നിര്‍മ്മിച്ച വ്യവസായ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി എം.എം. മണിയുടെ ഇടപെടലിനെ തുടര്‍ന്ന് കോട്ടണ്‍ ബ്‌ളോസം ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി  ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ പ്രദേശികമായി നൂറോളം ആളുകള്‍ക്കാണ് ഇവിടെ തൊഴില്‍ ലഭിച്ചിരിക്കുന്നത്.

2011 ഫെബ്രുവരിയിലാണ് എഴുപത്തിരണ്ടായിരം സ്‌ക്വയര്‍ ഫീറ്റുള്ള അപ്പാരല്‍ പാര്‍ക്കിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്.  ആറ് കോടി രൂപയായിരുന്നു പദ്ധതിക്കായി വകയിരുത്തിയിരുന്നത്. ഇതില്‍ അഞ്ച് കോടി കെട്ടിട നിര്‍മ്മാണത്തിനും ഒരു കോടി യന്ത്രസാമഗ്രികള്‍ക്കും വേണ്ടിയുള്ളതായിരുന്നു. 2012 മാര്‍ച്ചില്‍ പണി പൂര്‍ത്തീകരിച്ചെങ്കിലും കെട്ടിടം ലേലം ചെയ്ത് നല്‍കുന്നതിന് നടപടി സ്വീകരിക്കാത്തതിനാല്‍ കെട്ടിടം അടഞ്ഞ് കിടക്കുകയായിരുന്നു.

ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് സ്ഥലം എം എല്‍ എയും വൈദ്യുതവകുപ്പ് മന്ത്രിയുമായ എം എം മണിയുടെ ഇടപെടലില്‍  കോട്ടണ്‍ ബ്‌ളോസം ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ലേലത്തിലെടുത്ത്  ടീ ഷര്‍ട്ട് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്.  കമ്പനി യാഥാര്‍ത്ഥ്യമായതോടെ പ്രാദേശികമായിട്ടുള്ള നൂറോളം വരുന്ന സ്ത്രീകള്‍ക്കാണ് ഇവിടെ ജോലി ലഭിക്കുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ കമ്പനിയുടെ ഉദ്ഘാടനവും നടന്നു.  ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി അപ്പാരല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top