ലോഡ്സില്‍ കളികാണാന്‍ ആ ഇരിക്കുന്നത് ഇര്ഫാന് ഖാനോ?

ന്യൂറോ എന്‍ഡ്രോക്രൈന്‍ എന്ന രോഗം പിടിപെട്ടു എന്നതാണ് ബോളിവുഡ് താരം ഇര്ഫാന് ഖാനെ കുറിച്ചുള്ള ആരാധകരുടെ അവസാന വിവരം. ഇംഗ്ലണ്ടിലാണ് അദ്ദേഹത്തിന്റെ ചികിത്സ. സോഷ്യല്‍ മാധ്യമങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം ചികിത്സ തുടങ്ങിയതോടെ അവിടെ നിന്ന് അകന്നു. അതോടെ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് അറിയാതെ വിഷമിക്കുകയാണ് ആരാധകര്‍. എന്നാല്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ലോര്‍ഡ്സിലെ ഗ്യാലറിയില്‍ കണ്ടുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാര്‍ത്ത മാത്രമല്ല തല മറച്ച രീതിയില്‍ അദ്ദേഹത്തിന്റെ ഫോട്ടോയും ഒപ്പം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇര്‍ഫാനോ അദ്ദേഹത്തോടടുത്ത വൃത്തങ്ങളോ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
പ്രമുഖ സ്പോര്‍ട്സ് ലേഖിക സൈനബ് അബ്ബാസാണ് ഈ ചിത്രം ആദ്യം പുറത്ത് വിട്ടത്. ട്വിറ്ററിലൂടെയായിരുന്നു ഇത്. അദ്ദേഹം തന്റെ അടുത്തായിരുന്നു ഇരുന്നതെന്നും മറ്റുമുള്ള കമന്റുകളും ഈ ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്. അദ്ദേഹം ക്ഷീണിതനായാണ് കാണപ്പെട്ടത്, ഒന്നു രണ്ട് പേര് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചെങ്കിലും അദ്ദേഹം അനുവാദം നല്‍കിയില്ലെന്നുമുള്ള കമന്റുകളും ഉണ്ട്.
Pic shared by @Furqan013 – there’s actor Irfan Khan enjoying the match at Lord’s #ENGvPAK pic.twitter.com/iUpdXamxeX
— zainab abbas (@ZAbbasOfficial) 27 May 2018
irfan khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here