കോടതി പുറത്താക്കിയ കരുണ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും തിരിച്ചടി

സുപ്രീം കോടതി പുറത്താക്കിയ കരുണ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 14 വിദ്യാര്‍ത്ഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥി പ്രവേശനം സാധുവാക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനനന്‍സ് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ റിട്ട് ഹര്‍ജിക്ക് ഒപ്പം വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയും പരിഗണിക്കാന്‍ സുപ്രിം കോടതിയുടെ അവധിക്കാലബെഞ്ച് ഉത്തരവിട്ടു. 2016-17 അധ്യയനവര്‍ഷം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ ചട്ടവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് ഏപ്രില്‍ അഞ്ചിനാണ് സുപ്രിം കോടതി ഉത്തരവിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here