Advertisement

ദിലീപ് ചിത്രം പ്രൊഫ. ഡിങ്കന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും

May 29, 2018
0 minutes Read

ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് ഷൂട്ട് മുടങ്ങിയ പ്രൊഫ ഡിങ്കന്‍ അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകന്‍ രാമചന്ദ്രബാബു. ബിഗ് ബജറ്റില്‍ ത്രീഡിയിലൊരുങ്ങുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. ദുബായ്, എറണാകുളം എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷന്‍. റാഫിയാണ് തിരക്കഥ. ഒരു മാജിക്കുകാരന്റെ വേഷമാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു ദിവസം മാജിക്കിനിടെ നടക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. നമിത പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top