ഷാനുവും ചാക്കോയും ഒളിവില്‍ കഴിഞ്ഞത് ബാംഗ്ലൂരില്‍

കെവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഷാനു ചാക്കോയും പിതാവ് ജോണ്‍ ചാക്കോയും ഒളിവില്‍ കഴിഞ്ഞത് ബാംഗ്ലൂരില്‍. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും അച്ഛനുമാണിവര്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് കെവിനെ മാന്നാനത്തെ വീട്ടില്‍ നിന്നും ഷാനും സംഘവും കടത്തിക്കൊണ്ട് പോകുന്നത്. ഇന്നലെ രാവിലെയോടെ കെവിന്റെ മൃതദേഹവും കണ്ടെത്തി. ഈ ദുരഭിമാനകൊലയില്‍ കേരളമൊട്ടാകെ പ്രതിഷേധം അലയടിച്ചു.ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാലു സ്ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്.
നീനുവിന്റെ സഹോദരന്‍ ഷാനുവിനെ മുഖ്യപ്രതിയാക്കിയാണ് പോലീസ് കേസ് അന്വേഷണം ആരംഭിച്ചത്. അതിന് പിന്നാലെ ഇന്ന് കൊലപാതകത്തില്‍ പിതാവ് ചാക്കോയ്ക്കും പങ്കുണ്ടെന്ന് ഐജി വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇരുവരും കണ്ണൂരിലെ കരിക്കോട്ടക്കിരി പോലീസ് സ്റ്റേഷനില്‍ ഇവര്‍ കീഴടങ്ങിയത്. ബാംഗ്ലൂരിലാണ് ഇവര്‍ ഒളിച്ച് കഴിഞ്ഞത്. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ച പോലീസ് തെന്മലയിലെ ചാക്കോയുടെ വീട്ടില്‍ ഉച്ചയോടെ എത്തുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കീഴടങ്ങിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരേയും കോട്ടയത്തേക്ക് കൊണ്ട് വരികയാണ്. കോട്ടയം പോലീസ് ക്ലബില്‍ നിന്നാവും ഇരുവരേയും ചോദ്യം ചെയ്യുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here