റോഡിന്റെ ശോചനീയാവസ്ഥയില്‍ വാഴ നട്ട് പ്രതിഷേധം

വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന മേലെ ചെമ്മണ്ണാര്‍- ചപ്പാത്ത് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. മഴക്കാലം ആരംഭിച്ചതോടെ കാല്‍നടക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. ഇതേ തുടര്‍ന്നാണ് നാട്ടുകാരുടെ പ്രതിഷേധം. നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന പാത വര്‍ഷങ്ങളായി ശോചനീയാവസ്ഥയിലാണ്. മഴക്കാലത്തിന് മുന്‍പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് അസ്ഥാനത്താകുകയായിരുന്നു.
സൂചന സമരമെന്ന നിലയിലാണ് തങ്ങളുടെ പ്രതിക്ഷേധം രേഖപ്പെടുത്തിയതെന്നും റോഡ് സോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ നാട്ടുകാര്‍ ഒന്നടങ്കം പങ്കെടുക്കുന്ന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here