വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും ആക്രമണ സ്വഭാവമുള്ള വടക്കനാട് കൊമ്പന് എന്ന ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് വടക്കനാട് ഗ്രാമത്തിലെ സ്ത്രീകൾ ഒമ്പത് ദിവസമായി വനംവകുപ്പ് ഓഫീസിനു മുന്നിൽ നിരാഹാര സമരത്തിലാണ്.
ഇതേ ആവശ്യമുന്നയിച്ച് യു.ഡി.എഫ്, എം.എല്‍.എ ഐ.സി ബാലകൃഷ്ണന്, എം.ഐ. ഷാനവാസ് എം.പി എന്നിവരുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡ് ഉപരോധിച്ചു. കുട്ടി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സി.പി.എമ്മും പ്രതിഷേധരംഗത്തുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here