കയ്‌റാനയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി

ഉത്തര്‍പ്രദേശിലെ ലോക്‌സഭാ മണ്ഡലമായ കയ്‌റാനയില്‍ ബിജെപിക്ക് തിരിച്ചടി. ലോക്‌സഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ കയ്‌റാനയില്‍ ബിജെപിക്ക് കാലിടറി. പ്രതിപക്ഷ സഖ്യത്തിന്റെ പൊതു സ്ഥാനാര്‍ഥി ആര്‍ഡിയിലെ തബ്‌സും ഹസന്‍ബീഗം നാലായിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.
യുപിയിലെ നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയാണ് മുന്നിട്ട് നില്‍ക്കുന്നത്. കര്‍ണാടകത്തിലെ ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചു. അതേസമയം, മഹാരാഷ്ട്രയിലെ പാല്‍ഘറിലും ഭണ്ഡാരഗോണ്ടിയിലും ബിജെപിയാണ് മുന്നില്‍. പഞ്ചാബിലെ ഷാകോട്ടില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ് കാണാന്‍ സാധിക്കുന്നത്.
പശ്ചിമ ബംഗാളിലെ മഹേഷ്തലയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്. ജാര്‍ഖണ്ഡിലെ സിലിയില്‍ എജെഎസ്‌യു ലീഡ് ചെയ്യുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here