ചെങ്ങന്നൂരിലെ വിജയം മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ലഭിച്ച പിന്തുണ: സജി ചെറിയാന്
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നണിക്ക് ലഭിക്കുന്ന വോട്ടുകള്‍ ഇടത് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമുള്ള പിന്തുണയാണെന്ന് വിജയത്തിലേക്ക് കുതിക്കുന്ന സ്ഥാനാര്‍ഥി സജി ചെറിയാന്. ഇടതുപക്ഷത്തിന്റെ അഭൂതപൂര്‍വമായ മുന്നേറ്റമാണ് ചെങ്ങന്നൂരില്‍ കാണാന്‍ കഴിയുന്നത്. ബിജെപിയിലെയും യുഡിഎഫിലേയും സാധാരണ പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന് സജി ചെറിയാന് പറഞ്ഞു.
ഈ വിജയം ഇടതു സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ലഭിച്ച പിന്തുണയാണ് ഈ വിജയം. താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മുതല്‍ പാര്‍ട്ടി നേതാക്കള്‍ വരെ പ്രചാരണരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു. അവര്‍ക്കെല്ലാം അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ്. ജില്ലയില്‍ നിന്നുള്ള പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്, ധനവകുപ്പ് മന്ത്രി തോമസ് ഐസക്, സെക്രട്ടറിയേറ്റ് അംഗം എം. ഗോവിന്ദന് മാസ്റ്റര്‍ തുടങ്ങിയ നേതാക്കളുടെ പ്രവര്‍ത്തനങ്ങളെ ഏറെ നന്ദിയോടെ ഓര്‍ക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ ഉയര്‍ത്തിയത്. എല്ലാവര്ക്കും നന്ദിയുണ്ടെന്നും സജി ചെറിയാന് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here