ടിപി സെന്‍കുമാറിനെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

വാരികക്ക് നൽകിയ അഭിമുഖത്തിൽ മതസ്പർധ വളർത്തും വിധം പരാമർശം നടത്തിയെന്നാരോപിച്ച് മുൻ ഡിജിപി ടി.പി സെൻകുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെൻകുമാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം. താൻ ഇത്തരം പരാമർശം നടത്തിയിട്ടില്ലെന്നും അഭിമുഖം റെക്കോർഡ് ചെയ്ത മൊബൈൽ ഫോണിൽ കൃത്രിമം നടന്നതായി ഫോറസി ക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടന്നും സെൻകുമാർ ബോധിപ്പിച്ചെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here