നവജാത ശിശുവിനെ ഉപേക്ഷിച്ചത് അപമാന ഭാരത്താലെന്ന് പിതാവ്

കൊച്ചി ഇടപ്പള്ളി പള്ളിയില്‍ രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത് അപമാനഭാരത്താലാണെന്ന് പിതാവ്. മൂന്ന് കുട്ടികളുണ്ട് ദമ്പതികള്‍ക്ക്. നാലാമത്തെ കുട്ടിയെ ഉപേക്ഷിച്ചത് ആളുകള്‍ കളിയാക്കുമെന്ന് ഭയന്നാണെന്നാണ് ബിറ്റോ പോലീസിനോട് പറഞ്ഞിരിക്കുന്നത്. വടക്കാഞ്ചേരി സ്വദേശി ബിറ്റോയാണ് ഇന്നലെ പള്ളിയിലെ കുമ്പസാരക്കൂട്ടിന് സമീപത്ത് കുട്ടിയെ ഉപേക്ഷിച്ചത്. എട്ട് മണിയോടെയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പളളി അധികൃതർ ഉടൻ തന്നെ എളമക്കര പോലീസിൽ എത്തിച്ചു.
കുട്ടി ഇപ്പോള്‍ പള്ളിയ്ക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ്. മൂന്ന് കുട്ടികളുള്ള തങ്ങൾ നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിച്ചത് അപമാനം ഭയന്നിട്ടാണെന്ന് ബിറ്റോ തന്നെയാണ് പോലീസിനോട് പറഞ്ഞത്.നാലാമത്തെ കുഞ്ഞുണ്ടായത് ബന്ധുക്കളിൽ നിന്നും ഇവർ മറച്ചു വെച്ചിരുന്നു. പ്ലംബിങ് ജോലി ചെയ്തിരുന്ന ബിറ്റോയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു..12 വയസ്സിൽ താഴെയുള്ള കുട്ടികളെ സംരക്ഷിക്കാതിരിക്കുന്ന കുറ്റത്തിന് ഐപിസി 317, ജെജെ ആക്ട് 75 വകുപ്പുകൾ പ്രകാരം ബിറ്റോയ്ക്ക് എതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here