രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ ഫിറ്റ്‌നസ് ചലഞ്ചിന് മോഹന്‍ലാലിന്റെ മറുപടി (വീഡിയോ കാണാം)

കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ആരംഭിച്ച ഫിറ്റ്‌നസ് ചലഞ്ചിന് നടന്‍ മോഹന്‍ലാലിന്റെ മറുപടി. ജിമ്മില്‍ വെയ്റ്റ് ഉയര്‍ത്തുന്ന തന്റെ വീഡിയോ ട്വിറ്ററിലൂടെ മോഹന്‍ലാല്‍ ഷെയര്‍ ചെയ്തു. മെയ് 30 നാണ് ദേശീയ കായികമന്ത്രി തുടങ്ങിവെച്ച ഫിറ്റ്‌നെസ് ചലഞ്ച് മോഹന്‍ലാല്‍ ഏറ്റെടുക്കുന്നതായി അറിയിച്ചത്. വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഒരു ഫോട്ടോ മാത്രമാണ് മോഹന്‍ലാല്‍ അന്ന് പങ്കുവെച്ചത്. എന്നാല്‍, ഇന്നിതാ 36 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.
My workout session towards #NewIndia – a healthy India. Appreciating @Ra_THORe for the initiative #HumFitTohIndiaFit. Expecting this chain to be continued for a healthy body and healthy soul. #FitnessChallenge pic.twitter.com/EN0XtdYJ8n
— Mohanlal (@Mohanlal) June 2, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here