നിപ വൈറസ്; കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി

നിപ വൈറസ് ബാധയുടെ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് വീണ്ടും നീട്ടി. ഈ മാസം 12നു ശേഷം സ്കൂളുകൾ തുറന്നാൽ മതിയെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ പൊതുപരിപാടികൾ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ അഞ്ചിനായിരിക്കും കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുകയെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, നിപ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് തിയതി വീണ്ടും നീട്ടിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here