അഗ്‌നിപർവത സ്‌ഫോടനം; ആറ് മരണം: ; 20 പേർക്ക് പരിക്ക്

ഗ്വാട്ടിമലയിൽ ഉണ്ടായ അഗ്‌നിപർവത സ്‌ഫോടനത്തിൽ ആറു പേർ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഫ്യൂഗോ അഗ്‌നി പർവ്വതമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെത്തുടർന്ന് രാജ്യ തലസ്ഥാനത്തെ ലാ അറോറ വിമാനത്താവളം അടച്ചു.
അഗ്‌നി പർവ്വതം പൊട്ടിത്തെറിച്ചതിനു പിന്നാലെ ഇവിടെ നിന്നുള്ള ചാരം വീടുകളിലും മറ്റ് കെട്ടിടങ്ങളിലും എല്ലാം പറന്നെത്തിയത് ജന ജീവിതത്തെ ബാധിച്ചു. ജനങ്ങൾ ഭയന്ന് വീടിന് പുറത്തേക്ക് പോലുമിറങ്ങാനാകാത്ത അവസ്ഥയുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഏഴ് നഗരസഭകളിലേക്കാണ് ഇത്തരത്തിൽ ചാരമെത്തിയത്. വാഹനങ്ങളുടെ ഗ്ലാസുകളിലടക്കം ചാരം പടർന്നതോടെ ഗതാഗത തടസം വരെയുണ്ടായതായി റിപ്പോർട്ട്.
സ്‌ഫോടനത്തിനു പിന്നാലെ നിരവധിപേരെ കാണാതായിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസഥർ അറിയിച്ചു. സമീപ പ്രദേശങ്ങളിൽ നിന്നടക്കം 2,000 ലേറെപ്പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here