Advertisement

ബിരിയാണിയുടെ വിലകൂടി; കടയുടമയെ വെടിവെച്ചു കൊന്നു

June 5, 2018
0 minutes Read
hotel owner shot dead on dispute over biriyani price

ബിരിയാണിയുട വിലകൂടിയതിൽ ചൊല്ലിയുണ്ടായ വാക്കേറ്റത്തിൽ കടയുടമയെ വെടിവെച്ചുകൊന്നു.

ബിരിയാണി കഴിച്ചിറങ്ങിയ നാലംഗ സംഘം എത്രയാണ് വില എന്ന് ചോദിക്കുകയും ഒരു ബിരിയാണിയ്ക്ക് 190 രൂപയെന്നു പറഞ്ഞതാണ് അക്രമികളെ ചൊടിപ്പിച്ചത്.

വിലയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പ്രതികളിലൊരാളായ മുഹമ്മദ് ഫിറോസ് സഞ്ജയുടെ നേർക്ക് വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഹോട്ടൽ ഉടമ സഞ്ജയ് മോണ്ടാലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുഖ്യ പ്രതിയായ മുഹമ്മദ് ഫറോസിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ, മോഗ്രി, സൽമാൻ എന്നിവരാണ് മറ്റു പ്രതികൾ. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top