ആലപ്പുഴയില്‍ നിപ; പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍

നിപ വൈറസ് ബാധ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത അറിയിച്ചു. അഡ്മിറ്റ് ചെയ്തിരിക്കുന്ന വ്യക്തിക്ക് നിപ ബാധയില്ലെന്നും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മേയ് മാസം അദ്ദേഹം കോഴിക്കോട് സന്ദര്‍ശിച്ചിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും നിപ ബാധിതരുമായി അയാള്‍ക്ക് യാതൊരു സമ്പര്‍ക്കവുമുണ്ടായിട്ടില്ല. പ്രാഥമിക പരിശോധനയില്‍ നിപ ബാധിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ പറഞ്ഞു.
എങ്കിലും അദ്ദേഹത്തെ വൈറൽ പഠനത്തിന് വിധേയമാക്കുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമുഹമാധ്യമങ്ങളിലൂടെ നടത്തുന്ന മറിച്ചുള്ള പ്രചരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പ്രസ്താവനയിൽ പറഞ്ഞു .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here