Advertisement

റിലീസിന് മുമ്പ് കാല ഇന്റര്‍നെറ്റില്‍

June 7, 2018
0 minutes Read
kaala

റിലീസിന് മുമ്പ് രജനി ചിത്രം കാല ഇന്റര്‍നെറ്റിലെത്തി. ത​മി​ഴ് റോ​ക്കേ​ഴ്സ് എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് പു​റ​ത്താ​യ​ത്. ഇ​ന്നാ​ണ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ റിലീസ് ചെയ്യുന്നത്.  തീയറ്റര്‍ റിലീസിന് മുമ്പ് തന്നെ ചിത്രം ഇന്റര്‍നെറ്റിലെത്തിക്കുമെന്ന് തമിഴ് റോക്കേഴ്സ് വെല്ലുവിളിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് ചിത്രം ഇന്റര്‍നെറ്റിലെത്തിയത്.  കര്‍ണ്ണാടകയില്‍ ചിത്രത്തിന് എതിരെ വന്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ചിത്രം ചോരുക കൂടി ചെയ്തിരിക്കുന്നത്. കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​ത്തി​ൽ ക​ർ​ണാ​ട​ക​യ്ക്കെ​തി​രെ ര​ജ​നീ​കാ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ് പ്രതിഷേധം. കര്‍ണ്ണാടകയില്‍ ചിത്രം റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. എന്നാല്‍ റിലീസ് തടയാനാകില്ലെന്ന് കര്‍ണ്ണാടക ഹൈക്കോടതിയും സുപ്രീം കോടതിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.
2000ത്തോളം തീയറ്ററുകളിലാണ് ചിത്രം റീലിസ് ചെയ്തത്.  ഫാന്‍സ് ഷോ ആറ് മണിയോടെ ആരംഭിക്കുകയും ചെയ്തു.തമിഴ് റോക്കേഴ്സിന് എതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.  പാ ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ല നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ധ​നു​ഷാ​ണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top