‘കൈ’ വിടാതെ മാണി മുന്നോട്ട്; കേരളാ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി യോഗം നാളെ, യുഡിഎഫ് നേതൃയോഗവും നാളെ ചേരും

കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് പാളയത്തിലേക്ക് തിരിച്ചു പോകുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുമെന്ന് സൂചന. യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായതോടെ മാണിയുടെ മുന്നണി പ്രവേശനം ഏറെകുറേ ഉറപ്പായി. കോട്ടയം ലോക്‌സഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുമെന്ന കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്റെ പ്രഖ്യാപനവും മാണിയുടെ മുന്നണി പ്രവേശത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
യുഡിഎഫ് നേതൃയോഗവും കേരളാ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി യോഗവും നാളെ ചേരും. രാജ്യസഭാ സീറ്റ് നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും കെ.എം. മാണി മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. നാളെ നടക്കുന്ന യോഗത്തില്‍ മുന്നണി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here