കേസില്‍ നിന്ന് രക്ഷപ്പെടാനാണ് തനിക്ക് മാനസിക രോഗമുണ്ടെന്ന് പ്രതികള്‍ പറയുന്നത്: കെവിന്റെ ഭാര്യ നീനു

തനിക്ക് മാനസിക രോഗം ഉണ്ടെന്ന് സ്ഥാപിക്കാനുള്ള നീക്കം പ്രതികള്‍ക്ക് കേസില്‍ നിന്നും രക്ഷപ്പെടാനാണെന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു. തനിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല. തന്നെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സയ്ക്ക് കൊണ്ടുപോയിട്ടില്ല. മുന്‍പ് വീട്ടിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരുതവണ കൗണ്‍സിലിങ്ങിന് കൊണ്ടുപോയിട്ടുണ്ട്. അന്ന് വീട്ടിലെ അവസ്ഥകള്‍ പറഞ്ഞപ്പോള്‍ മോള്‍ക്കല്ല മാതാപിതാക്കള്‍ക്കാണ് കൗണ്‍സിലിംഗ് വേണ്ടതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. മാതാപിതാക്കള്‍ പലപ്പോഴും തന്നെ വേദനിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ടെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ തുടര്‍ന്നും കെവിന്റെ മാതാപിതാക്കളോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നീനു കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here