മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

മികച്ച അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റര്‍ക്കുള്ള ബിസിസിഐയുടെ പ്രശസ്‌തമായ പോളി ഉമ്രിഗര്‍ പുരസ്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക്. 2016-17, 2017-18 സീസണുകളിലെ മികച്ച പ്രകടനത്തിനാണ് കോഹ്‌ലിക്ക് പുരസ്‌കാരം. വനിതകളില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍(2016-17), സ്മൃതി മന്ദാന(2017-18) എന്നിവര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പുരസ്കാരം ലഭിച്ചു. ബെംഗളൂരുവില്‍ ജൂണ്‍ 12ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ കൈമാറും. മികച്ച സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുള്ള പുരസ്കാരം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും(2016-17, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനും(2017-18) കരസ്ഥമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here