നിപ ഭീതി വീട്ടൊഴിഞ്ഞു; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളെജുള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്‍ 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുപരിപാടികള്‍ക്കും 12 മുതല്‍ നിയന്ത്രണമുണ്ടാവില്ല. നിപ വൈറസ് ആശങ്കകളെത്തുടര്‍ന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 1ന് തുറക്കാതെ 12ലേക്ക് മാറ്റിവെച്ചത്. നിപ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി വെച്ചിരുന്നു. ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകളാണ് മാറ്റി വെച്ചത്. ഈ പരീക്ഷകളും ജൂണ്‍ 12 ന് ആരംഭിക്കുമെന്ന് ഹയര്‍സെക്കന്ററി വകുപ്പ് അറിയിച്ചു. പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ ഹയര്‍സെക്കന്ററി പോര്‍ട്ടലില്‍ ലഭ്യമാകുമെന്നും അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here