പിഴച്ചത് സംസ്ഥാന നേതൃത്വത്തിന്!!!; വിമര്‍ശനവുമായി ഹൈക്കമാന്‍ഡ്

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് ഹൈക്കമാന്‍ഡ്. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാന്‍ നേതൃത്വം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതുകൊണ്ടാണ് അംഗീകരിച്ചതെന്ന് ഹൈക്കമാന്‍ഡ്. രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തീരുമാനം പിഴച്ചുപോയെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. പ്രവര്‍ത്തകരുമായി കൂടിയാലോചിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി. സംസ്ഥാന നേതൃത്വം ഒരുമിച്ചെടുത്ത തീരുമാനമായതിനാല്‍ അംഗീകരിക്കുകയല്ലാതെ ഹൈക്കമാന്‍ഡിന് മറ്റ് ഉപാധികളില്ലായിരുന്നു. തെറ്റുപറ്റിയത് സംസ്ഥാന നേതൃത്വത്തിനാണ്. നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്കിനോട് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here