ഡി സിനിമാസിൽ ഭൂമി കയ്യേറ്റമില്ല; തൃശൂർ ജില്ലാ ഭരണകൂടം

നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിൽ ഭൂമി കയ്യേറ്റമില്ലെന്ന് തൃശൂർ ജില്ലാ ഭരണകൂടം. കയ്യേറ്റമുണ്ടെന്ന ആരോപണം തെളിയിക്കുന്ന രേഖകൾ പരാതിക്കാരന് സമർപ്പിക്കാൻ സാധിക്കാത്തതിനാലാണ് പരാതി തള്ളിയത്. ആലുവ സ്വദേശി കെ.സി.സന്തോഷായിരുന്നു പരാതിക്കാരൻ.
ഡി സിനിമാസ് കയ്യേറ്റം സംബന്ധിച്ച റിപ്പോർട്ട് സ്ഥാനമൊഴിയുന്നതിനു തൊട്ടു മുൻപ് മുൻ ജില്ല കലക്ടർ എ.കൗശികൻ സർവേ ഡയറക്ടർക്ക് കൈമാറി. ചാലക്കുടി ഡി സിനിമാസിൽ കൊച്ചി രാജകുടുംബത്തിന്റെ പുറംമ്പോക്ക് ഭൂമിയുണ്ടെന്ന് പരാതിക്കാരൻ ആരോപിച്ചിരുന്നു. റവന്യൂ രേഖകളിൽ 1922 മുതൽ വെറും പാട്ട ഭൂമിയാണ്. മറിച്ച്, പുറംമ്പോക്ക് ഭൂമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ പരാതിക്കാരന്റെ കൈവശമില്ല താനും. ഇതു വിലയിരുത്തിയ റവന്യൂ സംഘം പരാതി തള്ളുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ സമയത്തായിരുന്നു ഡി സിനിമാസ് ഭൂമി കയ്യേറ്റ ആരോപണം ഉയർന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here