ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; ഇത്തവണ നിരോധനം 52 ദിവസത്തേക്ക്

ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. ജൂലൈ 31വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി 52 ദിവസമാണ് ഇത്തവണ നിരോധനം.
കേരള മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്ട് പ്രകാരമാണ് കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരുന്നത്. യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകളും എഞ്ചിൻ ഘടിപ്പിച്ച യാനങ്ങളുമടക്കം നാലായിരത്തോളം യന്ത്രവത്കൃത ബോട്ടുകൾക്കാണ് നിരോധനം ബാധകമാകുന്നത്.
പരമ്പരാഗത വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല. അതേസമയം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും നിരോധനം ബാധകമാക്കണമെന്ന് ബോട്ടുടമകളുടെ ആവശ്യം. നിരോധന സമയത്ത് മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും സർക്കാർ നൽകും.
കഴിഞ്ഞ 25 വർഷമായി 47 ദിവസമായിരുന്നു ട്രോളിങ് നിരോധനം 52 ദിവസമായി വർധിപ്പിച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബോട്ടുടമകൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here